Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : A. Pathamkumar

എ. ​പ​ത്മ​കു​മാ​റി​നെ​തി​രെ ന​ട​പ​ടി​ക്കൊ​രു​ങ്ങി സി​പി​എം; പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് റി​പ്പോ​ര്‍​ട്ടി​ല്‍ മൂ​ന്ന് സു​പ്ര​ധ​ന തി​രു​ത്ത് വ​രു​ത്തി. ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ല്‍ ആ​രോ​പ​ണ വി​ധേ​യ​നാ​യ എ. ​പ​ത്മ​കു​മാ​റി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ തീ​രു​മാ​നമായി.

ഇ​ക്കാ​ര്യ​ത്തി​ല്‍ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് ച​ര്‍​ച്ച ചെ​യ്യാ​ന്‍ സി​പി​എം പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് പ​ത്മ​കു​മാ​റി​ന്‍റെ പാ​ര്‍​ട്ടി അം​ഗ​ത്വം പു​തു​ക്കി ന​ല്‍​കി​യ​ത്.

ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ 15-ാം തീ​യ​തി ജി​ല്ലാ ക​മ്മി​റ്റി ചേ​രു​ന്നു​ണ്ട്. പ​യ്യ​ന്നൂ​ര്‍, ത​ളി​പ​റ​മ്പ് ഉ​ൾ​പ്പ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി നി​ര്‍​ണ​യ​ത്തി​ല്‍ വീ​ഴ്ച സം​ഭ​വി​ച്ചു​വെ​ന്നും തി​രു​ത്ത​ല്‍ വ​രു​ത്തി. പി.​കെ.​ശ്യാ​മ​ള​യു​ടെ സ്ഥാ​നാ​ര്‍​ത്ഥി​ത്വ​ത്തി​ലെ വീ​ഴ്ച ഏ​റ്റു​പ​റ​ഞ്ഞു​ള്ള തി​രു​ത്താ​ണിത്.

മു​സ്‌​ലീം സ​മു​ദാ​യ​ത്തി​നെ​തി​രെ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍ ന​ട​ത്തി​യ പ്ര​സ്താ​വ​ന​ക​ള്‍ ത​ള്ളി​പ്പ​റ​യ​ണ​മാ​യി​രു​ന്നു​വെ​ന്ന അ​ഭി​പ്രാ​യ​വും തി​രു​ത്ത​ലി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Latest News

Corehub Up